23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകൾക്കുള്ള ശുപാർശ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണം
Kerala

മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകൾക്കുള്ള ശുപാർശ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണം

നിയമസഭാ മാതൃകാപെരുമാറ്റച്ചട്ട ഇളവുകൾക്കായി സർക്കാർ വകുപ്പുകൾ, വകുപ്പ് തലവൻമാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള  ശുപാർശ ചീഫ് സെക്രട്ടറി അധ്യക്ഷമാനായ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മറ്റി പരിശോധിച്ച് ലഭ്യമാക്കുന്ന ശുപാർശകളാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകേണ്ടത്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും  അദ്ദേഹം അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾക്കല്ലാതെ മറ്റ് വകുപ്പുകൾ/സ്ഥാപനങ്ങൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് ഗൗരവമായി കണ്ട് അച്ചടക്ക നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യേണ്ടി വരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related posts

പകുതി വേതനം apranticeസർക്കാർ വക ; സംരംഭങ്ങളിൽ 1000 അപ്രന്റീസ്‌ ; കരട്‌ വ്യവസായ നയം പുറത്തിറക്കി

𝓐𝓷𝓾 𝓴 𝓳

ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്കു പത്യേക പാക്കേജ് അനുവദിക്കണം: മാർ ജോസഫ് പാംപ്ലാനി

വാഹനം ഇടിച്ചു നിര്‍ത്താതെ പോകുന്ന കേസുകളില്‍ മരണപ്പെട്ടാല്‍ ഇനി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

WordPress Image Lightbox