28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • വനിതാദിനം: സംസ്ഥാനത്ത് 123 സ്‌റ്റേഷനുകള്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു
Kerala

വനിതാദിനം: സംസ്ഥാനത്ത് 123 സ്‌റ്റേഷനുകള്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു

അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് സംസ്ഥാനത്തെ 123 പോലിസ് സ്‌റ്റേഷനുകള്‍ വനിതാ ഓഫിസര്‍മാര്‍ നിയന്ത്രിച്ചു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, ജി.ഡി ഇന്‍ ചാര്‍ജ്, പാറാവ്, പി.ആര്‍.ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ കന്റോണ്‍മെന്റ്, തമ്ബാനൂര്‍, കഴക്കൂട്ടം എന്നീ സ്‌റ്റേഷനുകളും റൂറലില്‍ കിളിമാനൂര്‍, ആറ്റിങ്ങല്‍, കല്ലമ്ബലം, വെഞ്ഞാറമൂട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ സ്‌റ്റേഷനുകളുമാണ് വനിതകള്‍ നിയന്ത്രിച്ചത്.

മുഖ്യമന്ത്രിയുടെ അകമ്ബടിവാഹനത്തിലും ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലും വനിതാ കമാന്‍ഡോമാരെ നിയോഗിച്ചിരുന്നു. ഹൈവേ പട്രോള്‍ വാഹനങ്ങളിലും വനിതാപോലിസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കി.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

Related posts

കൊവിന്‍ ആപ്പില്‍ മാറ്റം വരുന്നു; പേരു വിരങ്ങള്‍ തിരുത്താന്‍ അവസരം

Aswathi Kottiyoor

സമ്ബൂര്‍ണ വാക്‌സിനേഷന്‍ ജില്ല; നേട്ടം സ്വന്തമാക്കി വയനാട്

Aswathi Kottiyoor

ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’

Aswathi Kottiyoor
WordPress Image Lightbox