കണ്ണൂർ: വനിതകൾക്ക് ദൈനംദിന ആവശ്യത്തിന് സൈക്കിൾ സവാരി എന്ന കാനന്നൂർ സൈക്ലിങ് ക്ലബ് മുന്നോട്ടുവെച്ച ആശയം ‘പിങ്ക് റൈഡേഴ്സ്’ എന്ന വിമൻസ് സൈക്ലിങ് ക്ലബിലൂടെ യാഥാർഥ്യമായി. കണ്ണൂരിൽ ഇനി ‘പിങ്ക് റൈഡേഴ്സ്’ നിറയും
കേരളത്തിലെ ആദ്യത്ത വനിത സൈക്ലിങ്ങിന്റെ ഉദ്ഘാടനം കണ്ണൂരിൽ മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. നിലവിൽ 120 അംഗങ്ങളുള്ള ക്ലബിലെ വനിതകൾ ജോലിസ്ഥലങ്ങളിലേക്കും മറ്റും യാത്രചെയ്യുന്നത് സൈക്കിളിലാണ്. ‘സൈക്കിൾ ടു വർക്’ എന്ന ആശയംകൂടി ഇവരുടെ യാത്രക്കൊപ്പം പ്രചരിക്കുകയാണ്. ഡോ. മേരി ഉമ്മൻ ചെയർപേഴ്സനായും നദീറ ഷമീം ചെയർപേഴ്സനുമായാണ് ക്ലബ് രൂപവത്കരിച്ചിരിക്കുന്നത്.