23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി
Kerala

കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി. ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്.

ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാര്‍ക്കും ഇ-പാസ് നിര്‍ബന്ധമാണെന്നാണ് മാര്‍ച്ച്‌ 4 ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതെങ്കിലും,കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കി.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നത്. കഴിഞ്ഞദിവസം 567 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Related posts

തെളിനീരൊഴുകും നവകേരളം: തെളിഞ്ഞൊഴുകുന്നത് 1249 തോടുകൾ

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു

𝓐𝓷𝓾 𝓴 𝓳

കടലിലേക്ക് ഇനി നടന്നുപോകാം; കേരളത്തിലെ 9 ജില്ലകളിൽ ‘ഫ്ളോട്ടിംഗ് ബ്രിഡ്‌ജ് ‘ ഒരുങ്ങുന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox