കേളകം:കൺസ്ട്രക്ഷൻ എക്വിപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ പേരാവൂർ മേഖല കൺവെൻഷൻ കേളകം ജെ. കെ റസിഡൻസിയിൽ നടന്നു. സി. ഇ. ഒ. എ ജില്ലാ പ്രസിഡന്റ് ജോർജ്ജുകുട്ടി വാളുവെട്ടിക്കൽ ഉൽഘടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി ജെയിംസ് കാട്ടു കുന്നേൽ അധ്യക്ഷത വഹിച്ചു. ബാബു
കാടാച്ചിറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ കടൂർ, ജില്ലാ വൈസ് പ്രസിഡണ്ട് മനോഹരൻ തെർമൽ, മനോജ് ജോസഫ് വള്ളാം കോട്ടയിൽ, പ്രമോദ് മമ്പള്ളി,, എം എം പ്രദീപ് കുമാർ, രൂപേഷ്, സജേഷ്, ഡിഷോ മാത്യു, രാജു സെബാസ്റ്റ്യൻ, ജോസ് തടത്തിൽ, എം മുകുന്ദൻ, സലിം, പ്രശാന്ത്, റോജർ ജോയി തുടങ്ങിയവർ സംസാരിച്ചു.മേഖലാ പ്രസിഡണ്ടായി ബി കെ സക്കറിയയെയും, ജനറൽ സെക്രട്ടറിയായി പി അനീഷിനെയും, ട്രഷററായി ജെയിംസ് കാട്ടു കുന്നേലിനേയും കൺവെൻഷൻ തിരഞ്ഞെടുത്തു. ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ തീരുവ കുറയ്ക്കാനോ ജി എസ് ടിയിൽ ഉൾപ്പെടുത്താനോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു