23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • വിളവെടുത്ത ശേഷം വയലില്‍ സൂക്ഷിച്ച നെല്‍ക്കറ്റകളും പച്ചക്കറികളും മോഷണം പോയി…………
Iritty

വിളവെടുത്ത ശേഷം വയലില്‍ സൂക്ഷിച്ച നെല്‍ക്കറ്റകളും പച്ചക്കറികളും മോഷണം പോയി…………

കോളയാട്: പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആലച്ചേരി മച്ചികണ്ടി തൊഴിലുറപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്ത നെല്‍കറ്റകളാണ് മോഷണം പോയത്.വിളവെടുത്ത ശേഷം വയലില്‍ സൂക്ഷിച്ച നെല്‍ക്കറ്റകളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. പിറ്റേദിവസം നെല്ല് മെതിക്കാനായി വയലില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്.എണ്ണൂറോളം കറ്റകളാണ് തൊഴിലാളികള്‍ ഇത്തരത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ പകുതിയിലധികം കറ്റകളും മോഷണം പോയതായി ഇവര്‍ പറയുന്നു. ഈ വയലില്‍ നട്ട പച്ചക്കറികളും മോഷണം പോയതായി തൊഴിലാളികള്‍ പറഞ്ഞു. 14 തൊഴിലാളികള്‍രാപ്പകലില്ലാതെഅധ്വാനിച്ചുണ്ടാക്കിയനെല്ല്മോഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തൊഴിലാളികളുടെ പരാതിപ്രകാരം കണ്ണവം  പോലീസ് കേസെടുത്ത് അന്വേഷണം ആരംംഭിച്ചു.

Related posts

യാത്രയയപ്പ് നൽകി

𝓐𝓷𝓾 𝓴 𝓳

ആ​റ​ളം ഫാ​മി​ൽ സ്വ​യം വി​ര​മി​ക്ക​ൽ

വേനൽ കടുത്തു – തീപ്പിടുത്തങ്ങൾ വ്യാപകം – വിശ്രമമില്ലാത്ത ഓട്ടവുമായി അഗ്നിരക്ഷാ സേന

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox