തിരുവനന്തപുരത്ത് ആർമി റിക്രൂട്ട്മെന്റ് റാലി നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ അണ് റിസേർവ്ഡ് സ്പെഷൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിച്ചു. ഈ മാസം 12 വരെയാണ് ട്രെയിനുകൾ സർവീസ് നടത്തുക. ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ മാത്രമേ ടിക്കറ്റ് നൽകുകയുള്ളൂ. ടിക്കറ്റുകൾക്ക് സെക്കൻഡ് ക്ലാസ് നിരക്ക് ഈടാക്കും.
ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ
ട്രെയിൻ നന്പർ-06039: എട്ട്, 10 തീയതികളിൽ രാത്രി 8.05 ന് മംഗലാപുരത്ത് നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ട്രെയിൻ നന്പർ-06040: ഏഴ്, ഒൻപത്, 11 തീയതികളിൽ രാത്രി എട്ടിന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30 ന് മംഗലാപുരത്ത് എത്തിച്ചേരും.
ട്രെയിൻ നന്പർ-06601: എട്ട്, 10, 12 തീയതികളിൽ രാത്രി എട്ടിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30 ന് മംഗലാപുരത്ത് എത്തിച്ചേരും.
ട്രെയിൻ നന്പർ-06602: ഒൻപത്, 11 തീയതികളിൽ രാത്രി 8.05 ന് മംഗലാപുരത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30 ന് തിരുവനന്തപുത്ത് എത്തിച്ചേരും.
കഴക്കൂട്ടം, വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.
മംഗലാപുരം, തിരുവനന്തപുരം സ്റ്റേഷനുകൾക്കു പുറമെ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും ടിക്കറ്റ് എടുക്കുന്നതിനായി കൗണ്ടറുകൾ പ്രവർത്തിക്കും. യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അറിയിച്ചു.