24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു
Iritty

സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു

ഇരിട്ടി: സ്വയം ആർജിച്ചെടുത്ത ആത്മ വിശ്വാസത്തിൻ്റെ ഉൾക്കരുത്തിൽ സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങുകയാണ് ഇരിട്ടി സ്വദേശിയായ യുവാവ്

കായൽ, കടൽത്തീരങ്ങളിലെ പരമ്പരാഗത തോണി നിർമ്മാതക്കളുടെ ശൈലിയും രീതിയുമൊന്നും അറിയില്ലെങ്കിലും ഇരിട്ടി നേരമ്പോക്കിലെ ചങ്ങരോത്ത‌് സിജുവാണ് സ്വന്തമായി രൂപകൽപ്പന ചെയ‌്ത തോണി നീറ്റിലിറക്കാനുള്ള തയ്യാറെടുപ്പു നടത്തുന്നത്

. കഴിഞ്ഞ ഒരാഴ‌്ച കൊണ്ടാണ് ചെറിയ തോണി നിർമ്മിച്ചത‌്.

പഴയ മരങ്ങൾ ഈർന്ന‌് പട്ടികകളാക്കി ഘടിപ്പിച്ച‌് ഉപരിതലത്തിൽ ഫൈബർ ആവരണം പൊതിഞ്ഞാണ‌് സിജുവിന്റെ തോണി വാട്ടർ പ്രൂഫാക്കിയത‌്. പഴശ്ശി ജലാശയത്തിലും ഇരിട്ടി പുഴയിലും ചൂണ്ടയിട്ട‌് മീൻ പിടിക്കാൻ പാകത്തിലാണ‌് തോണി രൂപപ്പെടുത്തിയത‌്.

മരത്തിൽ കൊത്തു പണിയിൽ വിദഗ‌്ധനാണ‌് സിജു. കാർപന്ററി രംഗത്തെ തൊഴിൽ വൈവിധ്യത്തിൽ നിന്നാണ‌് തോണി നിർമ്മാണത്തിലെ പരീക്ഷണം

അടുത്ത ദിവസം തന്റെ തോണി നീറ്റിലിറക്കാനുള്ള തയ്യാറെടുപ്പിലാണ‌് സിജു.

Related posts

കെഎസ്ആർടിസി ബസ് കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു.

ആദ്യകാല കുടിയേറ്റ കർഷകനും കേരളാ കോൺഗ്രസ് (ജേക്കബ് ) കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ പ്രമുഖ സ്ഥാനം വഹിക്കുകയും ചെയ്ത കുന്നോത്തെ തൊടുകയിൽ എമ്മാനുവേൽ ( മാണി ചേട്ടൻ 84 ) അന്തരിച്ചു

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ആകെ 160 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox