കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഡ്വ:ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. എല്‍.ഡി.എഫിലെ ബിനോയ്ക്കുര്യന് 16 വോട്ടും യു.ഡി.എഫിലെ ആബിദ ടീച്ചര്‍ക്ക് 7 വോട്ടും ലഭിച്ചു.
24 ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ എല്‍.ഡി.എഫിന് 17 ഉം യുഡിഎഫിന് 7 ഉം അംഗങ്ങളാണുള്ളത്. ഭരണം ലഭിച്ചാല്‍ ബിനോയ് കുര്യനെ വൈസ് പ്രസിഡന്റാക്കാന്‍ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നു തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. അതിനാല്‍ ഭരണസമിതിയിലെ മുതിര്‍ന്ന അംഗമായ ഇ.വിജയിനെ വൈസ് പ്രസിഡന്റാക്കി. തില്ലങ്കേരി ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ബിനോയ്കുര്യന്‍ വിജയിച്ചപ്പോള്‍ ഇ.വിജയന്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നു കഴിഞ്ഞ ഒരു മാസത്തോളം. ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയും വൈസ് പ്രസിഡന്റ് ഇല്ലാത്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. ജില്ല കലക്ടര്‍ ടി.വി.സുഭാഷിന്റെ അധ്യക്ഷതയില്‍ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് കുര്യന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു