23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • പൗര്‍ണ്ണമി നെല്‍വിത്തില്‍ നൂറുമേനി വിളവ്….. പുത്തന്‍ കൃഷിയില്‍ വിജയം കണ്ട് കണ്ണൂർകൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകരും കര്‍ഷകരും……….
kannur

പൗര്‍ണ്ണമി നെല്‍വിത്തില്‍ നൂറുമേനി വിളവ്….. പുത്തന്‍ കൃഷിയില്‍ വിജയം കണ്ട് കണ്ണൂർകൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകരും കര്‍ഷകരും……….

നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പുറത്തിറക്കിയ അത്യുല്പാദനശേഷിയുള്ള നെല്‍വിത്ത് പൗര്‍ണ്ണമിയുടെ വിളവെടുപ്പ് അതിയടം പാടശേഖരത്തില്‍ ആത്മ പ്രൊജക്ട് ഡയരക്ടര്‍ എ.സാവിത്രി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ കൃഷി വിഞ്ജാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി പൗര്‍ണ്ണമി നെല്‍ വിത്തിന്റെ പ്രദര്‍ശന തോട്ടം അതിയടം പാടശേഖരത്തില്‍ ഒരുക്കിയിട്ടുള്ളത്… നൂറ്റി ഇരുപത്തി അഞ്ചു ദിവസം കൊണ്ട് വിളവെടുക്കാവുന്ന പൗര്‍ണമി വിത്ത് ഏതാണ്ട് പത്ത് ഏക്കര്‍ സ്ഥലത്ത് ആറുപേരുടെ കൂട്ടായ്മയോട് കൂടിയാണ് കൃഷിയിറക്കിയത്

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ ഇരുപത്തിമൂന്നാമത്തെ വിത്താണിത്. പുതിയ വിത്തിന്റെ ഗുണമേന്മ മനസ്സിലാക്കുന്നതിനുള്ള ഒരു പരീഷണം കൂടിയായിരുന്നു ഈ കൃഷി… കീട രോഗ പ്രതിരോധ ശേഷിയും ഉല്പാദനക്ഷമതയും കൂടുതലുള്ളതുകൊണ്ട് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന പരീഷണത്തിലടെ ബോധ്യപ്പെടുകയും ചെയ്തു…കര്‍ഷകര്‍ക്ക് ഒരേ വിത്തു തന്നെ ഉപയോഗിക്കുന്ന ആവര്‍ത്തന രീതി ഒഴിവാക്കാനും സാധിക്കും. ഇതോടെ നെല്‍വിത്ത് കൂടുതര്‍ കര്‍ഷകരിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കൃഷി വിഞ്ജാന കേന്ദ്രം.ഒരു ഹെക്ടറില്‍ കൃഷിയില്‍ നിന്നും 7 ടണ്‍ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു

ചാഞ്ഞു വീഴാത്ത ഇനമായതിനാലും നല്ല വളര്‍ച്ചയുള്ളതിനാലും കൂടുതല്‍ വൈക്കോല്‍ കിട്ടുന്നത് കൊണ്ട് ക്ഷീരകര്‍ഷകര്‍ക്കും ഏറെ ഗുണകരമാണ്.
രണ്ടാം വിളക്കാണ് കൂടുതല്‍ അനുയോജ്യം. നല്ല ചുവന്ന നിറത്തിലുള്ളള്ള അരി ഏറെ രുചികരവും ആണ്. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുന്‍നിര പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ചെറുതാഴം, മയ്യില്‍, മുയ്യം, മാലൂര്‍, മലപ്പട്ടം, പ്രദേശങ്ങളില്‍ കൃഷി ചെയ്തത്.കാര്‍ഷീക സാങ്കേതിക വിദ്യകള്‍ പരമാവധി കര്‍ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കൃഷി വകുപ്പും ആത്മ ഏജന്‍സിയും പ്രവര്‍ത്തിച്ച് വരുന്നതെന്ന് ആത്മ ഡയരക്ടര്‍ എ സാവിത്രി പറഞ്ഞു
സാങ്കേതിക നിര്‍ദ്ധേശങ്ങള്‍ പാലിച്ച് കൊണ്ട് കൃഷി നടത്തിയാല്‍ കൃഷി ലാഭകരമാണെന്നത് തെളിയിക്കുകകൂടിയാണ് ഈ കൂട്ടായ്മ ചെയ്തിട്ടുള്ളത്…
കൃഷി വിജ്ഞാനകേന്ദ്രം ഡയരക്ടര്‍ ഡോ. പി. ജയരാജ്, ഡി പി ഡി പി വി ശൈലജ കല്ല്യാശ്ശേരി ബ്ലോക്ക് അസി. ഡയരക്ടര്‍ എ സുരേന്ദ്രന്‍ , കെ.വി.കെ. സയിന്റിസ്റ്റ് വി. അനു ,ചെറുതാഴം കൃഷി ഓഫീസര്‍ പി നാരായണന്‍ , കൃഷി അസിസ്റ്റന്റ് എം കെ സുരേഷ് പി വി രവി , പി.വി. ലക്ഷ്മണന്‍ , എന്നിവര്‍ സംസാരിച്ചു

Related posts

ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ 92 കേ​ന്ദ്ര​ങ്ങ​ളി​ല്‍

സംസ്ഥാനത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനം അതിവേഗം, രോഗികളുടെ എണ്ണം കുതിച്ചുയരും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്…………….

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

WordPress Image Lightbox