തലശ്ശേരി: കണ്ണിൽ മുളകുപൊടി വിതറി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കണ്ണൂർ കക്കാട് മർഹബയിൽ അബ്ദുൽനൂർ തങ്ങൾ(42)ആണ് പിടിയിലായത്.
ധർമടം നടുവിലത്ത് വീട്ടിൽ എ.റഹീസിനെറ പണമാണ് കവർന്നത്. നവംബർ 16-നായിരുന്നു സംഭവം. എം.ജി. റോഡിന് സമീപത്തെ ബാങ്കിൽ പണയസ്വർണം ലേലം വിളിക്കുമ്പോൾ വാങ്ങാനാണെത്തിയത്. ബാങ്ക് കെട്ടിടത്തിന്റെ കോണിപ്പടിയിൽ വെച്ചായിരുന്നു പണം തട്ടിയെടുത്തത്. നൂറുൽ തങ്ങളുടെ നിർദേശപ്രകാരം ചക്കരക്കല്ലിലെ ജൂവലറി ഉടമയുടെ പണവുമായാണ് റഹീസ് എത്തിയത്. കേസിലെ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. എസ്.ഐ. എ.അഷ്റഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽവെച്ചാണ് പ്രതിയെ പിടികൂടിയത്. എസ്.െഎ. അശോകൻ, സ്പെഷ്യൽ ബ്രാഞ്ചിലെ മനീഷ്, സുജേഷ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.