23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്……….
Kerala

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്……….

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി.
കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.
വില വര്‍ധിച്ചതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 1600 പിന്നിട്ടു. സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാകുന്ന രീതിയിലാണ് പാചക വാതക വില വര്‍ധിക്കുന്നത്. വില വര്‍ധിച്ചിട്ടും സബ്‌സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയാറായിട്ടില്ല.

 

Related posts

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരള കർണാടക എക്സൈസ് സംയുക്ത പരിശോധന*

𝓐𝓷𝓾 𝓴 𝓳

കോവിഡ് ആഘാതത്തിൽ നിന്നും തിരിച്ചുവരവ്; സിയാലിന് 37.68 കോടി രൂപ ലാഭം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox