24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • ഇന്ന് ചലച്ചിത്ര സംവിധായകൻ മോഹൻ രൂപിന്റെ ചരമവാർഷികദിനം……..
kannur

ഇന്ന് ചലച്ചിത്ര സംവിധായകൻ മോഹൻ രൂപിന്റെ ചരമവാർഷികദിനം……..

നൂറിലധികം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 1983 ൽ മമ്മൂട്ടി/മോഹൻലാൽ/ ശ്രീനിവാസൻ തുടങ്ങിയവരെ ആദ്യമായി ഒന്നിപ്പിച്ചുകൊണ്ട് വേട്ട എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ ഇദ്ദേഹത്തിന് 21 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് അപ്രീസിയേഷന്‍ കോഴ്‌സ് പൂർത്തിയാക്കിയ ഇദ്ദേഹം

അന്തരിച്ച സംഗീത സംവിധായകൻ രാജാമണി/പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ് തുടങ്ങിയവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. ‘നുള്ളി നോവിക്കാതെ’ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ആയിരുന്നു ഇത്.

‘വർഷങ്ങൾ പോയതറിയാതെ’ എന്ന ചിത്രത്തിനായി മോഹൻ സിത്താര ചിട്ടപ്പെടുത്തിയ ‘ഇലകൊഴിയും ശിശിരത്തിൽ’ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.

കലാഭവൻ മണിയെയും പ്രേംകുമാറിനെയും നായക നിരയിലേക്കുയർത്തിയ ‘എക്‌സ്‌ക്യൂസ് മീ ഏതു കോളേജിലാ’ എന്ന ചിത്രവും
സിദ്ദിഖിന്റെ തിരിച്ചു വരവിന് വഴിവെച്ച ‘സ്പർശം’ എന്ന ചിത്രവും സംവിധാനം ചെയ്തത് മോഹൻ രൂപ് ആയിരുന്നു.

ഇവരെ സൂക്ഷിക്കുക (1986), വർഷങ്ങൾ പോയതറിയാതെ (1987), ശിൽപി (1988), എക്സ്ക്യൂസ് മി, ഏതു കോളേജിലാ (1991), സ്പർശം (1998), കൺകൾ അറിയാമൽ (2010), തൂത്തുവൻ (2011) തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

തെരുവിൽ ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതം ആവിഷ്കരിച്ച ‘തൂതുവൻ’ എന്ന ഇദ്ദേഹത്തിന്റെ തമിഴ് സിനിമക്ക് ഭാരതീയ ലളിതകലാ അക്കാദമിയുടെ ‘ഡോ. അംബേദ്കർ’ ദേശീയ പുരസ്‌കാരം കിട്ടിയീട്ടുണ്ട്.

ഇദ്ദേഹം വർക്കലയിലാണ് ജനിച്ചതെങ്കിലും ഭാര്യ പ്രീതക്കും മക്കളായ മൃണാൾ/നിള എന്നിവർക്കൊപ്പം തൃശൂരിലായിരുന്നു താമസിച്ചുവന്നിരുന്നത്.

2016 മാർച്ച് 1 ആം തിയതി ഇദ്ദേഹം തന്റെ 53 ആം വയസ്സിൽ അന്തരിച്ചു.

 

Related posts

ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ് അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു

𝓐𝓷𝓾 𝓴 𝓳

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ.*

𝓐𝓷𝓾 𝓴 𝓳

പു​ര​പ്പു​റ സോ​ളാ​ര്‍: സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ നാളെ മു​ത​ൽ

WordPress Image Lightbox