കണിച്ചാര്‍ :തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന് കൈവഴികള്‍ ശുചിയാക്കണം. ഈ ലക്ഷ്യത്തോടെ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹരിത കേരള മിഷന്റെ നേതൃത്തില്‍ പദ്ധതി നടപ്പാക്കുന്നത്.ആറ്റാംചേരി തോടില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് നീര്‍ച്ചാല്‍ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നത്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസമ്മ മംഗലത്ത്, വിജി അബ്രഹാം, ജോജന്‍ എടത്താഴെ, ജിമ്മി അബ്രഹാം, ഷോജറ്റ് ചന്ദ്രന്‍ കുന്നേല്‍, വി.കെ ശ്രീകുമാര്‍ ,സുനി ജെസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. തോട് ശുചീകരണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.