22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • സംസ്ഥാനത്തെ സ്‌കൂള്‍ പ്രിന്‍സിപല്‍മാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു
Kerala

സംസ്ഥാനത്തെ സ്‌കൂള്‍ പ്രിന്‍സിപല്‍മാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

സംസ്ഥാനത്തെ സര്‍കാര്‍, എയ്ഡഡ് ഹയര്‍ സെകന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപല്‍മാരുടെ അധ്യാപന ജോലിഭാരം പുന:ക്രമീകരിച്ച്‌ പൊതുവിദ്യാഭ്യസ വകുപ്പ്. പ്രിന്‍സിപല്‍മാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ വകുപ്പ് വെട്ടിച്ചുരുക്കി.

 

നേരത്തെ പ്രിന്‍സിപല്‍മാര്‍ സ്‌കൂളിന്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയില്‍ 25 പിരിഡുകള്‍ വരെ അധ്യാപനം നടത്തണമെന്നായിരുന്നു നിയമം. ഇതാണ് മാറ്റിയത്. പുതിയ ഉത്തരവ് അനുസരിച്ച്‌ ബാക്കിവരുന്ന 14 പിരീഡ് പ്രസ്തുത വിഷയത്തില്‍ പിരീഡ് കുറവുള്ള ജൂനിയര്‍ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കണം.

അധ്യാപകര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ (അടുത്ത അകാഡമിക വര്‍ഷം മുതല്‍ മാത്രം) നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാവകുപ്പ് അനുമതി നല്‍കി.

Related posts

കയർ മേഖലയിൽ 9% വർധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു

സ്കൂ​ൾ തു​റ​ക്കു​ന്നു; അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​സ്ക് നി​ർ​ബ​ന്ധം

മാങ്ങാട്ടിടത്തെ കുട്ടികള്‍ക്ക് ഇനി കൃഷിയാണ് ലഹരി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox