22.4 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..
Kelakam

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

കേളകം:  കേരള ഇന്‍ഡിപെന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ചടങ്ങ് നടത്തിയത്.  കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ഉദ്ഘാടനംചെയ്തു.വന്യമൃഗശല്യത്തിനെതിരെയുംകൃഷിയിടംവനഭൂമിആക്കുന്നതിനെതിരെയും വനംവകുപ്പിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുമാണ് കിഫയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.ചടങ്ങില്‍ കിഫ ജില്ലാ പ്രസിഡന്റ് ജിജി മുക്കാട്ട് കാവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് നിയമങ്ങളും ക്രിമിനല്‍ നടപടികളും എന്ന വിഷയത്തില്‍ അഡ്വക്കറ്റ് ജോണി കെ ജോര്‍ജ,് ഭൂപതിവ് ചട്ടങ്ങളും പട്ടയ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ അഡ്വക്കേറ്റ് അലക്‌സ് എം സ്‌കറിയ എന്നിവര്‍ പ്രഭാഷണം നടത്തി. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ ഫാദര്‍ ബാബു മാപ്ലശ്ശേരി, ജോസഫ് പാറയ്ക്കല്‍, ഷൈജന്‍ തടങ്ങഴി, സി ഐ ജോര്‍ജ്, റോയി തോമസ്, പ്രവീണ്‍ കൊട്ടുകാപ്പള്ളി, എം ജെ റോബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കേളകം പഞ്ചായത്ത് മികച്ച കര്‍ഷകരെ ആദരിച്ചു

𝓐𝓷𝓾 𝓴 𝓳

ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം

𝓐𝓷𝓾 𝓴 𝓳

കര്‍ഷകന് പോലീസിന്റെ ആദരം.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox