22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്.ഭ​ക്ത​ര്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കും
Kerala

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല ഇ​ന്ന്.ഭ​ക്ത​ര്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കും

ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഇ​ന്ന്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​ക്കു​റി പൊ​ങ്കാ​ല ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യാ​ണ് ന​ട​ത്തു​ക. ഭ​ക്ത​ർ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല​യ​ര്‍​പ്പി​ക്കാം. ക്ഷേ​ത്ര​ത്തി​ല്‍ പൊ​ങ്കാ​ല ന​ട​ക്കു​ന്ന സ​മ​യ​ത്ത്, പ​തി​വു​രീ​തി​യി​ല്‍ പൊ​ങ്കാ​ല തു​ട​ങ്ങു​ക​യും നി​വേ​ദി​ക്കു​ക​യും ചെ​യ്യാം.

രാ​വി​ലെ 10.50ന് ​ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല​യ​ടു​പ്പി​ല്‍ തീ​പ​ക​ര്‍​ന്ന ശേ​ഷം പ​ണ്ടാ​ര​യ​ടു​പ്പി​ല്‍ അ​ഗ്നി തെ​ളി​ക്കും. വൈ​കീ​ട്ട് 3.40ന് ​ഉ​ച്ച​പ്പൂ​ജ​യ്ക്കു ശേ​ഷം പൊ​ങ്കാ​ല​നി​വേ​ദ്യം. രാ​ത്രി 7.30ന് ​പു​റ​ത്തെ​ഴു​ന്ന​ള്ള​ത്തും 11 മ​ണി​ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കും. വ​ഴി​യി​ല്‍ വി​ഗ്ര​ഹ​ത്തി​നു വ​ര​വേ​ല്‍​പ്പോ ത​ട്ടം നി​വേ​ദ്യ​മോ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പൊ​തു​സ്ഥ​ല​ത്ത് പൊ​ങ്കാ​ല​യ​ര്‍​പ്പ​ണം ന​ട​ത്ത​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

തലശേരി – മാഹി ബൈപ്പാസ് മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

𝓐𝓷𝓾 𝓴 𝓳

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

𝓐𝓷𝓾 𝓴 𝓳

കണ്ടെയ്ൻമെന്റ് സോണുകളിൽ ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾക്ക് റേഷൻ വീട്ടിലെത്തിക്കും: മന്ത്രി

WordPress Image Lightbox