കൊട്ടിയൂർ:കൊട്ടിയൂര്‍ റബര്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ടാപ്പിംഗ് പരിശീലന ക്ലാസ്സ് സമാപിച്ചു. പാലുകാച്ചി ഞൊണ്ടിക്കല്‍ ജംഗഷനു സമീപത്തു നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി. എ രാജപ്പന്‍ അധ്യക്ഷത വഹിച്ചു.തലശ്ശേരി റബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഓഫീസര്‍ പി.ബി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബെസ്റ്റ് റബര്‍ ടാപ്പര്‍ക്ക് വാര്‍ഡംഗം ഉഷ അശോക് കുമാര്‍ ഉപഹാരം നല്‍കി.റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ വിനില്‍ ,എന്‍.ജെ ജോസഫ്, സുരേഷ്, ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊട്ടിയൂര്‍ പഞ്ചായത്തിലെ 19 വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്