പേരാവൂർ:“ക്ളീൻ പേരാവൂർ ഗ്രീൻ പേരാവൂർ ”
പേരാവൂർ പഞ്ചായത്തിനു ലഭ്യമായ ശുചിത്വപദവി നിലനിർത്തുന്നതിനും സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തുന്നതിന്റെ മുന്നോടിയായി രൂപീകരിച്ച “ക്ളീൻ പേരാവൂർ ഗ്രീൻ പേരാവൂർ “പദ്ധതിയുടെ ആദ്യപടിയായി പേരാവൂർ പഞ്ചായത്തിലെ പേരാവൂർ ടൗൺ, മണത്തണ ടൗൺ, തൊണ്ടിയിൽ ടൗൺ, തെറ്റുവഴി, തിരുവോണപുറം, മുരിങ്ങോടി, പെരുമ്പുന്ന എന്നിവടങ്ങളിൽ മാലിന്യങ്ങൾ എടുത്തുമാറ്റി. പേരാവൂർ പഞ്ചായത്തും പഞ്ചായത്തിലെ വിവിധങ്ങളായ സംഘടനകളും നാട്ടുകാരും ഉൾപ്പെടെ നൂറോളം ആളുകൾ അണിനിരന്നാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്.
previous post