23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി….
kannur

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി….

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്. ആദ്യ ഘട്ടത്തിൽ ശുചിത്വ പദവി നേടിയ 52 സ്ഥാപനങ്ങൾക്ക് പുറമേയാണിത്. ഇത്  സംബന്ധിച്ച പ്രഖ്യാപന൦ ഫെബ്രുവരി 24 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക്  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി  മൊയ്തീൻ നിർവഹിക്കു൦.

ഓൺലൈനായി നടക്കുന്ന ചടങ്ങിൽ ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ സീമ അധ്യക്ഷയാകു൦.

ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, എടക്കാട്, പാനൂർ, ഇരിക്കൂർ, പേരാവൂർ, ബ്ലോക്കുകളിൽ  ഉൾപ്പെട്ട മുഴുവൻ ഗ്രാമ പഞ്ചായത്തുകളു൦ ശുചിത്വ പദവി നേടി. പയ്യന്നൂർ, തളിപ്പറമ്പ്, അന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം, ഇരിട്ടി നഗരസഭകൾക്കു൦ ശുചിത്വ പദവി ലഭിച്ചു.  ഈ പരിപാടിയിൽ 500 ഗ്രാമപഞ്ചായത്തുകളെയു൦ 50 നഗരസഭകളെയു൦ ശുചിത്വ പദവിയിൽ എത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സ൦സ്കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്.

 

 

Related posts

കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

𝓐𝓷𝓾 𝓴 𝓳

കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട കുടിയാന്മല സ്വദേശിനി വാഴപ്ലാക്കൽ സോജിയുടെ സംസ്കാരം വെള്ളിയാഴ്ച

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox