കണിച്ചാര്‍:ശുചിത്വ പദവി നേടിയ കണിച്ചാര്‍ പഞ്ചായത്തിനുള്ള മൊമെന്റോ കൈമാറ്റം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ മൊമെന്റോ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോജന്‍ എടത്താഴെ, വി.ഇ. ഒ സി.വി മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു