കോളയാട് :കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അദ്ധ്യാപിക സി.എമിലി, മലയാളം അദ്ധ്യാപകൻ കെ.സുരേന്ദ്രൻ, ഓഫിസ് സ്റ്റാഫ് ലീലാമ്മ കുര്യൻ എന്നിവർ 2021 മാർച്ച് 31ന് സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്നു.ഇതിൻ്റെ ഭാഗമായി 2021 ഫിബ്രവരി 25 വ്യാഴാഴ്ച രാവിലെ 10.30 ന് വിരമിക്കുന്ന ജീവനക്കാർക്ക്സ്കൂൾ മാനേജ്മെൻ്റും, സഹപ്രവർത്തകരും, പി.ടി.എ യും ചേർന്ന് വിപുലമായ പരിപാടികളോടെ യാത്രയയപ്പ് നൽകുകയാണ്. സ്കൂൾകോർപ്പറേറ്റ് മാനേജർ ഫാദർ ദിപിൻ ദാസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യാത്രയയപ്പ് സമ്മേളനം കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി ഉദ്ഘാടനം ചെയ്യും. സ്ക്കൂൾ ലോക്കൽ മാനേജർ ഫാദർ ബോണി റിബേരോ, കണ്ണൂർജില്ലാ പഞ്ചായത്ത് അംഗം വി.ഗീത. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ടി.കുഞ്ഞമ്മദ്, കോളയാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ പ്രദീപൻ ,തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫിസർഅംബിക,, കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ മനോജ് ശങ്കർ, ബി.പി.ഒ അജിത്ത് കുമാർ, കോളയാട് സെൻ്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസി’പ്പാൾ ഫാദർഗിനീഷ് ബാബു, പി.ടി.എ പ്രസിഡണ്ട് പുരുഷോത്തമൻ ,സെൻ്റ് സേവിയേഴ്സ് യു.പി.സ്കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർജാൻസി, എം.ജെ.പാപ്പച്ചൻ മാസ്റ്റർ, സണ്ണി വടക്കേൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.