22.4 C
Iritty, IN
October 3, 2023
  • Home
  • kannur
  • വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി
kannur

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.  35 ലക്ഷം രൂപ ചെലവില്‍ വിദ്യാലയങ്ങളുടെ മേല്‍ക്കൂരയിലാണ് അനെര്‍ട്ട് മുഖാന്തിരം പാനലുകള്‍ സ്ഥാപിച്ചത്.
ജി ഐ ടി ഇ(മെന്‍) ല്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ജി ഐ ടി ഇ(മെന്‍) പ്രിന്‍സിപ്പല്‍ കെ വി ഹരിദാസന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, കണ്ണൂര്‍ നോര്‍ത്ത് ബി പി സി എം പി ശശികുമാര്‍  എന്നിവര്‍ സംസാരിച്ചു

Related posts

*വിഷ്ണുപ്രിയ കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.*

𝓐𝓷𝓾 𝓴 𝓳

ഹോ​മി​യോ കോ​വി​ഡ് പ്ര​തി​രോ​ധം ര​ജി​സ്‌​ട്രേ​ഷ​ന്‍

𝓐𝓷𝓾 𝓴 𝓳

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​കൾ പ​രി​ഹ​രി​ക്ക​ണം ; കെസി​വൈഎം

WordPress Image Lightbox