23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ; അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ
Iritty

കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ; അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തിൽ

ഇ​രി​ട്ടി: കേ​ര​ള​ത്തി​ൽ നി​ന്ന് ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് -19 നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. മാ​ക്കൂ​ട്ടം -ചു​രം പാ​ത വ​ഴി​യു​ള്ള നു​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രേ​യും വാ​ഹ​ന​ങ്ങ​ളും മാ​ക്കൂ​ട്ടം ചെ​ക്ക്പോ​സ്റ്റി​ൽ ത​ട​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ എ​ത്തി​യ​വ​രെ തി​രി​ച്ച​യ​ച്ചു. ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്, റ​വ​ന്യു, പോ​ലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത സം​ഘം മാ​ക്കൂ​ട്ടം വ​നം വ​കു​പ്പ് ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പം പ്ര​ത്യേ​കം പ​ന്ത​ലു​ക​ൾ സ്ഥാ​പി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ബ​സു​ക​ളും ച​ര​ക്ക് ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ ത​ട​ഞ്ഞു​വ​ച്ചാ​ണ് പ​രി​ശോ​ധ​ന. ഇ​ന്ന​ലെ രാ​വി​ലെ ചു​രം പാ​ത വ​ഴി എ​ത്തി​യ​വ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​രെ വി​ടാ​നാ​കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ട് തു​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​ല​രും യാ​ത്ര പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി.
ആ​ദ്യ ദി​വ​സം എ​ന്ന നി​ല​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വേ​ണ്ട, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യെ​ന്ന ഇ​ള​വ് ന​ൽ​കി​യി​രു​ന്നു.​വ​ള​രെ കു​റ​ച്ച് പേ​ർ​ക്ക് മാ​ത്ര​മെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മാ​ത്ര​മേ ഫ​ലം കി​ട്ടു​ക​യു​ള്ളൂ. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളി​ലും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ലും വ​ന്ന​വ​ർ​ക്ക് ഏ​റെ പ്ര​യാ​സം നേ​രി​ട്ടു. പേ​ട്ട ഭാ​ഗ​ത്തു നി​ന്നു ടാ​ക്‌​സി​യി​ൽ വ​ന്ന​വ​രോ​ട് ചെ​ക്ക്പോ​സ്റ്റ് ക​ഴി​ഞ്ഞ വാ​ഹ​നം പോ​യാ​ൽ തി​രി​ച്ചു​വ​രു​മ്പോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന കാ​ര​ണം യാ​ത്ര​ക്കാ​രെ പാ​തി​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മെ​ല്ലാം ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് കേ​ര​ളാ അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ എ​ത്തി​യ​ത്. ക​ർ​ണാ​ട​ക ട്രാ​ൻ​സ്‌​പോ​ർ​ട്ടി​ന്‍റെ ക​ണ്ണൂ​ർ-​മൈ​സൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സും കേ​ര​ള​ത്തി​ൽ​നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ ചെ​ക്ക് പോ​സ്റ്റി​ൽ പി​ടി​ച്ചി​ട്ടു. യാ​ത്ര​ക്കാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ട​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ല്ലാ​ത്ത​താ​യി​രു​ന്നു കാ​ര​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച ശേ​ഷ​മാ​ണ് ബ​സ് വി​ട്ട​ത്.
72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വേ​ണ്ട​തെ​ങ്കി​ലും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഉ​ള്ള യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​യി 14 ദി​വ​സം സ​മ​യ പ​രി​ധി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കു​ട​ക് ജി​ല്ല​യി​ലെ മാ​ക്കൂ​ട്ടം, കു​ട്ട, സം​ബാ​ജെ, ക​രി​ക്കെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​തി​ർ​ത്തി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ചെ​ക്ക് പോ​സ്റ്റ് തു​റ​ന്നി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.
മാ​ക്കൂ​ട്ട​ത്ത് വീ​രാ​ജ്‌​പേ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​സി.​കെ.​ദി​പി​താ, ലാ​ബ് ടെ​ക്‌​നി​ഷ്യ​ൻ എം.​ആ​ർ.​കൗ​ശി​ക്, എ​ച്ച്എ​സ് മ​മ​ത, പി.​വി.​സു​ജാ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് സം​ഘ​വും വീ​രാ​ജ്‌​പേ​ട്ട താ​ലൂ​ക്ക് റ​വ​ന്യു ഇ​ൻ​സ്‌​പെ​ക്ട​ർ സി.​എ.​പ​ള​ങ്ക​പ്പ, വി​ല്ലേ​ജ് ഓ​ഫി​സ​ർ ക​സ്തൂ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പ​രി​ശോ​ധ​ക സം​ഘ​ത്തി​ൽ ഉ​ള്ള​ത്.

Related posts

സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു

𝓐𝓷𝓾 𝓴 𝓳

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

𝓐𝓷𝓾 𝓴 𝓳

മാക്കൂട്ടം ചുരം പാതയിൽ മരം വീണു ഗതാഗതം തടസപ്പെട്ടു

WordPress Image Lightbox