ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് കവിയും എഴുത്തുകാരനുമായ ശ്രീ പി വി മധുസൂദനന്നെ ആദരിച്ചു . ജെ സി ഐ പ്രസിഡണ്ട് ജെ സി ഷിധിൻ എൻ പി അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം ജനറൽ സെക്രട്ടറി ശ്രീ പി കുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാസ്റ്റ് പ്രസിഡണ്ടുമാരായ ജെ സി ദീപക് കുമാർ പി ,ജെ സി സുധന്യാ ദീപക്ക് എന്നിവർ പൊന്നാട അണിയിച്ചു.മുഖ്യാതിഥി മെമൻ്റൊ കൈമാറി .സെക്രട്ടറി ജെ സി ലിബിൻ പി കെ , ജെ സി സുവിന്ദ് ,ജെ സി ശ്രുതി ദീപക്ക്, ജെ സി പ്രജേഷ് ,ജെ സി രാജേഷ് മാസ്റ്റ്‌ർ തുടങ്ങിയവർ സംബന്ധിച്ചു.