23.7 C
Iritty, IN
October 5, 2023
  • Home
  • Iritty
  • ഇരിട്ടി ടൗണിലെ ഗതാഗത പരിഷ്കരണം നഗരസഭയുടെ നേതൃത്വത്തിൽ പരിശോധന നടത്തി…………
Iritty

ഇരിട്ടി ടൗണിലെ ഗതാഗത പരിഷ്കരണം നഗരസഭയുടെ നേതൃത്വത്തിൽ പരിശോധന നടത്തി…………

ഇരിട്ടി : ഇരിട്ടി ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നഗരസഭ, പോലീസ് ,മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. മാർച്ച് ഒന്നു മുതൽ ഗതാഗത പരിഷ്കരണം പ്രാവർത്തികമാക്കാനാണ് തീരുമാനം.
ഇരിട്ടി ടൗണിലെ പാർക്കിംങ്ങുമായി ബന്ധപ്പെട്ടുള്ള ട്രാഫിക് പരിഷ്ക്കരണമാണ് നഗരസഭ പോലീസിന്റേയും , മോട്ടോർ വാഹന വകുപ്പിൻ്റെയും സഹായത്തോടെ നടപ്പിലാക്കുന്നത്.
ഇരിട്ടി ടൗണിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ടൗണിൽ ഓടുന്ന ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുവാനും ബസ്സുകൾ
നിർത്തുന്നതിനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധികൃതർ പരിശോധിച്ചത്. എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം ഓരോ സ്ഥലത്തും വാഹനങ്ങൾ നിർത്തുവാനുള്ള രൂപരേഖ തയ്യാറാക്കും. മാർച്ച് ഒന്നു മുതൽ ഗതാഗത പരിഷ്കരണം ശക്തമാക്കും.
ഇരിട്ടി മേലെ സ്റ്റാൻഡ് മുതൽ പയഞ്ചേരി മുക്ക് വരെയാണ് ഗതാഗതം പരിഷ്കരണം നടപ്പിലാക്കുക. ഇതോടനുബന്ധിച്ച് പേ പാർക്കിങ്ങ് സംവിധാനം ഉൾപ്പെടെ ഉണ്ടാവും.
നഗരസഭാ ചെയർപേഴ്സൺ കെ .ശ്രീലത, വൈസ്.ചെയർമാൻ പി. പി. ഉസ്മാൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. പി. ശ്രീജേഷ്, എസ് ഐ നാസർ പൊയിലൻ , മർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട് അയ്യൂബ് പൊയിലൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

കോവിഡിന് പിന്നാലെ ഡെങ്കിയും – കൊതുക് വളരുന്ന സാഹചര്യം കണ്ടെത്തിയാൽ നടപടി

പൂർണ്ണമായും അടച്ചിട്ട കൂട്ടുപുഴ പഴയ പാലം കാൽനടയാത്രയ്ക്കായി തുറന്നു കൊടുത്തു.

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox