24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • ഉളിയില്‍ ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്………
Iritty

ഉളിയില്‍ ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്………

ഇരിട്ടി: ഇരിട്ടി- മട്ടന്നൂര്‍ റോഡില്‍ ഉളിയില്‍ ഗവ.യൂ പി സ്‌കൂളിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക് . മലയാറ്റൂര്‍ ദേവാലയത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വാണിയപ്പാറയിലെ ഒരു കുടുംബം സഞ്ചരിച്ച കാറും മട്ടന്നൂര്‍ ഭാഗത്തേക്ക് ചെങ്കൽ കയറ്റി പോകുകയായിരുന്ന ലോറിയുമാണ് കൂ്ട്ടിയിടിച്ചത്. ശനിയാഴ്‌ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. പരിക്കേറ്റ വാണിയപ്പാറ സ്വദേശികളായ വില്‍സന്‍ (53), ഭാര്യ ലാലി (49), മക്കളായ നിഖില്‍ (30), ലിബിന്‍ (29), അലക്‌സ് (14), ലിയ, മകളുടെ ഭര്‍ത്താവ് ഐറിന്‍ (26) എന്നിവരെ കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പായം ചീങ്ങാക്കുണ്ടം സ്വദേശി ബിജുവിനും പരിക്കേറ്റു. ഇടിയുടെ അഘാതത്തില്‍ കാറിനകത്ത് കുടുങ്ങിയ വരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ച് ആശുപത്രി ലേക്ക് മാറ്റിയത്. അപകടത്തില്‍ കാര്‍ മുഴുവനായും ലോറി യുടെ മുന്‍ ഭാഗവും തകര്‍ന്നു. മട്ടന്നൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Related posts

ജനത്തിരക്കിലമർന്ന് ഇരിട്ടി ഗ്രീന്‍ലീഫ് പുഷ്‌പോത്സവം 8 ന് സമാപിക്കും

𝓐𝓷𝓾 𝓴 𝓳

ഭാരവാഹികളുടെ സ്ഥാനാരോഹണവും അനുമോദനവും 22 ന്

എ. എച്ച് എസ്. ടി. എ 31 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഡബിൾ ഷട്ടിൽ ടൂർണമെന്റ്.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox