28.7 C
Iritty, IN
October 7, 2024
  • Home
  • Iritty
  • മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലാ വികസനത്തിനും പ്രാധാന്യം നൽകി ഉളിക്കൽ പഞ്ചായത്ത് ബജറ്റ്…………
Iritty

മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലാ വികസനത്തിനും പ്രാധാന്യം നൽകി ഉളിക്കൽ പഞ്ചായത്ത് ബജറ്റ്…………

ഇരിട്ടി : മാലിന്യ സംസ്കരണം, സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കൽ, കാർഷിക മേഖല വികസനം എന്നിവ ക്ക് പ്രാധാന്യം നൽകുന്നതാണ് ഉളിക്കൽ പഞ്ചായത്തിൽ വെള്ളിയാഴ്ച അവതരിപ്പിച്ച 2021 – 22 വർഷത്തെ ബജറ്റെന്ന് പഞ്ചായത്തു ഭരണസമിതി അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം അവതരിപ്പിച്ച 48,84,83,018 രൂപ വരവും , 46,43,98,405 രൂപ ചിലവും, 2,40,84,613 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റിനാണ് പഞ്ചായത്തു ഭരണസമിതി അംഗീകാരം നൽകിയത് .
ബജറ്റിലെ മറ്റുനിർദ്ദേശങ്ങൾ – എല്ലാ കുടുംബങ്ങളിലും സമ്പൂർണ്ണ കുടിവെള്ള ലഭ്യത, സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾക്ക് ഭാവന നവീകരണം, വൃദ്ധർ, ഭിന്ന ശേഷിക്കാർ എന്നിവർക്ക് സമ്പൂർണ്ണ സാമൂഹിക പരിഗണനയും അവരെ സംബന്ധിക്കുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരവും, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് സമ്പൂർണ്ണ ക്ഷേമവും വരുമാന വർദ്ധനവും ഉറപ്പ് വരുത്താനുള്ള വകയിരുത്തലുകൾ. പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.സി. ഷാജി , ഇന്ദിര പുരുഷോത്തമൻ , ഒ.വി. ഷാജു, അഷ്‌റഫ് പാലശ്ശേരി, പഞ്ചായത്ത് സിക്രട്ടറി ബാബു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്: മാക്കൂട്ടത്ത് കർണാടക നിയന്ത്രണം കടുപ്പിച്ചു……….

Aswathi Kottiyoor

നവീകരിച്ച നേരംപോക്ക് – താലൂക്ക് ആശുപത്രി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു……….

Aswathi Kottiyoor

കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox