പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മണത്തണയിൽ നിർമ്മിക്കുന്ന സദ്ഭാവനാ മണ്ഡപത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഓണലൈനിൽ മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു.മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.
സണ്ണി ജോസഫ് എം.എൽ.എ,ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ,പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,പ്രീത ദിനേശൻ,ജൂബിലി ചാക്കോ,പ്രീതി ലത,നിഷ ബാലകൃഷ്ണൻ,യു.വി.അനിൽ കുമാർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം പദ്ധതിയിൽ പേരാവൂർ ബ്ലോക്കിനു കീഴിൽ പേരാവൂർ പഞ്ചായത്തിലെ മണത്തണയിലാണ് ഒരു കോടി 40 ലക്ഷം രൂപ ചിലവിട്ട് സദ്ഭാവനാ മണ്ഡപം നിർമ്മിക്കുന്നത്.