പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വാർഷികാഘോഷ ചടങ്ങിൽ വച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ടുള്ള വിജയോത്സവവും സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ജൈവ വൈവിധ്യപാർക്കിന്റെയും ബെഞ്ചിന്റെയും ഉദ്ഘാടനവും നിർവഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എം എൽ എ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ജൈവ വൈവിധ്യപാർക്കിന്റെയും ബെഞ്ചിന്റെയും ഉദ്ഘാടനവും നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റവ. ഫാ. മാത്യു ശാസ്താംപടവിൽ വിശിഷ്ടാതിഥി ആയിരുന്നു. സ്കൂൾ മാനേജർ റവ. ഡോ. തോമസ് കൊച്ചുകരോട്ട്, സ്റ്റാഫ് സെക്രട്ടറി ജൈജു എം. ജോയി, വാർഡ് മെമ്പർ രാജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.