24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ഉളിയില്‍,വിളക്കോട് ഗവ.യു.പി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു………
Iritty

ഉളിയില്‍,വിളക്കോട് ഗവ.യു.പി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു………

ഇരിട്ടി: സര്‍ക്കാര്‍ പൊതുവിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വൂതം ചെലവിട്ട് നിര്‍മ്മിച്ച ഉളിയില്‍, വിളക്കോട് ഗവ.യൂ.പി.സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിദ്യഭ്്യാസ വകുപ്പ് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി.എം.തോമസ്് ഐസക്ക് മുഖ്യപ്രഭാക്ഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഉളിയില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സണ്ണിജോസഫ് എം.എല്‍.എ. ശിലാഫലകം അനാഛാദനം നടത്തി. നഗരസഭാ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ പി.പി.ഉസ്മാന്‍,വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.കെ.ഫസീല എന്നിവര്‍ വിവിധ പരിക്ഷകളില്‍ വിജയികളായവരെ അനുമോദിച്ചു. കൗണ്‍സീലര്‍മാരായ പി.ഫൈസല്‍, പി.സീനത്ത്,യുകെ.ഫാത്തിമ, ടി.കെ.ഷരീഫ,അബ്ദുള്‍കാദര്‍കോമ്പില്‍, എ.ഇ.ഒ.പി.എസ്.സജീവന്‍,ബി.പി.സി. പി.വി.ജോസഫ്, റഷീദ്പൂമരം, പ്രദാനദ്ധ്യാപകന്‍ പി.വി.ദിവാകരന്‍, പി.വി.പ്രദീപന്‍, ച്ര്രന്ദന്‍തില്ലങ്കേരി,എം.സത്താര്‍, കെ.രാജന്‍, എന്‍.വി.ബാലകൃഷ്ണന്‍,പി.കെ.റമീസ്, എന്നിവര്‍ പ്രസംഗിച്ചു. പുതിയകെട്ടിടത്തിലേക്കാവശ്യമായ ഫര്‍ണ്ണിച്ചര്‍ പര്‍വ്വവിദ്യാര്‍ത്ഥികൂടിയായ പ്രവാസി വ്യവസായി പി.കെ.അബ്ദുള്‍റസാഖിന്റെ പ്രതിനിധി റഹൂഫ് ചടങ്ങില്‍ എം.എല്‍.എ.യെ ഏല്‍പ്പിച്ചു.
വിളക്കോട് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സണ്ണിജോസഫ് എം.എല്‍.എ. ശിലാഫലകം അനാഛാദനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷഥ വഹിച്ചു. കെ.എസ്.ഇ.ബി.ഡയറക്ടര്‍ വിശിവദാസന്‍ മുഖ്യാതിഥിയായി. എഞ്ചിനിയര്‍ കെ.ജിഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍, പഞ്ചായത്ത് അംഗങ്ങളായ സി.കെ.ചന്ദ്രന്‍,കെ.വി.ബിന്ദു,വി.വി.വിനോദ്,ബി.മിനി, കെ.വി.റഷീദ്,ഷഫീനമുഹമ്മദ്,എ.ഇ.ഒ പി.എസ്.സജീവന്‍, ബി.പി.സി. പി.വി.ജോസഫ്,ഷല്‍നബിജു,പി.പി.മുസ്തഫ,കെ.നാസര്‍,എ.ഷിബു,എം.കെ.മുഹമ്മദ്, എന്‍.സി.ബാബു,പ്രധാനദ്ധ്്യാപകന്‍ ഉസ്മാന്‍പള്ളിപാത്ത്, ഉദയകുമാര്‍, ബി.സജി, ഒ.മുനീര്‍,കുമാരിഅനന്യ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

നെടുകെ പിളർന്ന കൂറ്റൻ ചെങ്കൽ മതിൽ യാത്രക്കാർക്ക് ഭീഷണി തീർക്കുന്നതായി പരാതി

𝓐𝓷𝓾 𝓴 𝓳

മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു

ഇ​രി​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox