23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • ഇന്ധനവില വർധന ; സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ……….
kannur

ഇന്ധനവില വർധന ; സർവീസ് നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ……….

കുതിച്ചുയരുന്ന ഇന്ധന വില വർധന മൂലം സർവീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസുകൾ സർവീസ് നിർത്തി. ഇന്ധന വില ഇനിയും കൂടിയാൽ ബാക്കിയുള്ള സർവീസുകൾ കൂടി നിർത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകൾ

കോവിഡിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തിൽ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയർന്നത്. നഷ്ടം സഹിക്കാനാകാതെ ഒരു മാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 50 ബസുകൾ സർവീസ് നിർത്തി. ഇപ്പോഴത്തെ വിലയ്ക്ക് ഡീസൽ അടിച്ചു സർവീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.
ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് ബസ് ഉടമകൾ.

 

Related posts

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം

ഓൺലൈൻ മാർക്കറ്റിംഗ് തട്ടിപ്പുക്കാർ കണ്ണൂരിൽ

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനസ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കണ്ണൂര്‍ ജില്ലാ ടീമിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി*

WordPress Image Lightbox