24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ഇരിട്ടി ടൗണിലെ ട്രാഫിക് പരിഷ്‌കരണം ; ഫാല്‍ക്കണ്‍ ഫ്‌ളാസയില്‍ ട്രാഫിക് യോഗം ചേർന്നു
Iritty

ഇരിട്ടി ടൗണിലെ ട്രാഫിക് പരിഷ്‌കരണം ; ഫാല്‍ക്കണ്‍ ഫ്‌ളാസയില്‍ ട്രാഫിക് യോഗം ചേർന്നു

ഇരിട്ടി:ടൗണിലെ ട്രാഫിക് പരിഷ്‌കരണവുമായി ബന്ധപ്പെട്ടാണ് ഇരിട്ടി  ഫാല്‍ക്കണ്‍ ഫ്‌ളാസയില്‍ ട്രാഫിക് യോഗം വിളിച്ചു ചേര്‍ത്തത്. ഇരിട്ടി പുതിയപാലം ഗതാഗതയോഗ്യമാവുന്നതോടെ ടൗണിലെ ട്രാഫിക് പരിഷ്‌കരണം  കാര്യക്ഷമമാക്കും. ഇപ്പോഴുള്ള ട്രാഫിക് നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം ചെറിയ ഭേദഗതികള്‍ വരുത്തും.  പോലീസും നഗരസഭയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ടൗണില്‍ സംയുക്തമായി പരിശോധന നടത്തും. തുടര്‍ന്നാണ് ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കുക.  യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ കെ ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍, കൗണ്‍സിലര്‍മാരായ വി പി അബ്ദുള്‍ റഷീദ്, കെ നന്ദനന്‍, കെ സുരേഷ് ,ഇരിട്ടി സി ഐ രാജേഷ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി ശ്രീജേഷ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട്  അയ്യൂബ് പൊയിലന്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ സംഘടനകള്‍, ചുമട്ടു തൊഴിലാളി നേതാക്കള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related posts

റോഡ് പണിതു എന്നാൽ റോഡിലേക്ക് കടക്കുന്ന കലുങ്കിൽ സ്ലാബില്ല – പ്രതിഷേധവുമായി ബി ജെ പി

𝓐𝓷𝓾 𝓴 𝓳

മലയോരത്തെ എക്സൈസ് പരിശോധനയിൽ കർണ്ണാടക മദ്യവും വ്യാജവാറ്റും പിടികൂടി

കർണാടക വനംവകുപ്പ് വരച്ച അതിർത്തി അടയാളപ്പെടുത്തൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് മായിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox