22.4 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും നടന്നു………..
Kelakam

കേളകം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും നടന്നു………..

കേളകം: കേളകംഗ്രാമ പഞ്ചായത്ത്  സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു.  വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച അറിവുകള്‍ നല്‍കുന്നതിനും പി .എസ്.സി. കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നല്‍കുന്നതിനുമായാണ് നോളജ് സെന്റര്‍ ആരംഭിക്കുക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി.ജെ വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു.സുന്ദര കേളകം സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈഥിലി രമണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സജീവന്‍ പാലുമ്മി ,പ്രീത ഗംഗാധരന്‍, തോമസ് പുളിക്കക്കണ്ടം, പഞ്ചായത്തംഗം ബിജു പൊരുമത്തറ, പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ് ,അസിസ്റ്റന്റ് സെക്രട്ടറി എം.സി ജോഷ്വ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related posts

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.

𝓐𝓷𝓾 𝓴 𝓳

കേ​ള​കം -അ​ട​യ്ക്കാ​ത്തോ​ട് സ​മാ​ന്ത​ര സ​ർ​വീ​സ്: ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

𝓐𝓷𝓾 𝓴 𝓳

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox