23.5 C
Iritty, IN
July 14, 2024
  • Home
  • Kerala
  • ബസ്സുകൾക്ക് നികുതി ഒഴിവാക്കി ഗതാഗത വകുപ്പ്
Kerala

ബസ്സുകൾക്ക് നികുതി ഒഴിവാക്കി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ദീർഘകാല കുടിശ്ശികയുള്ള മോട്ടോർ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകൾക്കും അനുവാദം നൽകിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത നിരവധി ആളുകളുടെ ആവശ്യമായിരുന്നു കുടിശ്ശിക വാഹന നികുതി അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നത്. നികുതി കുടിശ്ശികയായതിനാൽ വാഹനം ഓടിക്കാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം. എല്ലാ വിധത്തിൽപെട്ട വാഹന ഉടമകൾക്കും ആനുകൂല്യം ഉപയോഗപ്പെടുത്താം.
ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കുടിശ്ശിക മാർച്ച് 20 മുതൽ ആറ് മാസ തവണകളായി അടയ്ക്കാം.  ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള കുടിശ്ശിക തുക  മാർച്ച് 20 മുതൽ എട്ട് മാസ തവണകളായും രണ്ട് വർഷം മുതൽ നാല് വർഷം വരെയുള്ള കുടിശ്ശിക തുക പത്ത്  മാസ തവണകളായും അടയ്ക്കാം. നാല് വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് 30  ശതമാനം മുതൽ 40 ശതമാനം വരെ ബാധകമായ ഇളവുകളോടെ കുടിശ്ശിക അടച്ച് തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നിലവിലുണ്ട്. റവന്യൂ റിക്കവറി നടപടി നേരിടുന്നവർ, വാഹനം നഷ്ടപ്പെട്ടവർ, വാഹനം പൊളിച്ചവർ എന്നിവർക്കും പദ്ധതി പ്രകാരം ഇളവുകളോടെ കുടിശ്ശിക നികുതി അടയ്ക്കാം.

Related posts

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ

Aswathi Kottiyoor

വസന്തം തീർത്ത് ഊട്ടിയിൽ റോസ് ഷോ

Aswathi Kottiyoor

കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox