30.4 C
Iritty, IN
October 4, 2023
  • Home
  • aralam
  • ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി.
aralam

ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി.

മണത്തണ(കണ്ണൂർ): ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43) എന്നയാളെയാണ് പിടികൂടിയത്. കൂട്ടാളിയായ മഠപ്പുരച്ചാൽ സ്വദേശി ജോണി ഓടി രക്ഷപെട്ടു.

കൊട്ടിയൂർ റെയ്ഞ്ച് കീഴ്പ്പള്ളി ഫോറസ്റ്റ് സെക്ഷനിൽപെട്ട ആറളം ഫാമിനുള്ളിലെ ഓടംന്തോട് ഫോറസ്റ്റ് ഒഫീസിന്റെ സമീപത്തായാണ് നായാട്ട് സംഘത്തെ കണ്ടത്. വനപാലകരെ കണ്ടതോടെ ഇവർ വെടിയുതിർത്തു. കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ സുരേന്ദ്രൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

ആറളം ഫാമിൽ കാട്ടാന ആക്രമണം

𝓐𝓷𝓾 𝓴 𝓳

കാ​ന​ന​മാ​യി മാ​റി​യ ആ​റ​ളം ഫാ​മി​ൽ കാട്ടാനയെ തു​ര​ത്തി മ​ടു​ത്ത് വ​നം വ​കു​പ്പ്.

ചരമം – മാധവി അമ്മ

WordPress Image Lightbox