24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് മിനി സിവിൽ സ്റ്റേഷന്റേയും വിവിധ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു………
Iritty

ഇരിട്ടി താലൂക്ക് മിനി സിവിൽ സ്റ്റേഷന്റേയും വിവിധ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു………

ഇരിട്ടി : പയഞ്ചേരിമുക്കിൽ 20 കോടിരൂപ ചിലവിൽ ഇരിട്ടി താലൂക്കിനായി നിർമ്മിക്കുന്ന മിനി സിവിൽസ്റ്റേഷന്റെയും , കൊട്ടിയൂർ, കണിച്ചാർ, വെള്ളാർവള്ളി, വിളമന വില്ലേജ് ഓഫിസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള കെട്ടിടങ്ങളുടെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവ്വഹിച്ചു.
ചടങ്ങിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച. സിവിൽ സ്റ്റേഷന്റെ ശിലാ ഫലകം അനാച്ഛാദനം സണ്ണി ജോസഫ് എം എൽ എ നിർവ്വഹിച്ചു. കണിച്ചാർ വില്ലേജിന്റെ ശിലാ ഫലകം അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും വിളമന വില്ലേജിന്റെ ശിലാ ഫലകം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും, കൊട്ടിയൂർ വില്ലേജിന്റെത് ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ബിനോയി കുര്യനും വെള്ളർവള്ളി വില്ലേജിന്റെ ശിലാ ഫലകം ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലതയും നിർവ്വഹിച്ചു.
ഇരിട്ടി നഗരസഭാ വൈസ്. ചെയർമാൻ പി.പി ഉസ്മാൻ, അംഗങ്ങളായ എൻ.കെ. ഇന്ദുമതി, വി.പി. അബ്ദുൾ റഷീദ്, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. സക്കീൽ ഹുസൈൻ, കെ. ശ്രീധരൻ, ബാബുരാജ് പായം, പി.കെ. ജനാർദ്ദനൻ, ഇബ്രാഹിം മുണ്ടേരി, പി.പി. അശോകൻ, എം.ആർ. സുരേഷ്, അജയൻ പായം, ബെന്നിച്ചൻ മഠത്തിനകം, കെ. മുഹമ്മദലി, വി.കെ. ജോസഫ്, തഹസിൽദാർ ജോസ്. കെ. ഈപ്പൻ എന്നിവർ സംസാരിച്ചു.

Related posts

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

𝓐𝓷𝓾 𝓴 𝓳

ജൈവകൃഷിയിൽ നവീന പരീക്ഷണങ്ങളുമായി ഡോ .കെ.വി. ദേവദാസൻ……….

𝓐𝓷𝓾 𝓴 𝓳

ഹെൽപ് ഡസ്കും കോൾ സെൻ്ററും

WordPress Image Lightbox