23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന്
Iritty

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന്

ഇരിട്ടി: താലൂക്ക് ആശുപത്രിയില്‍ ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ച മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും കിഫ്ബി അംഗീകാരം കിട്ടിയ 57 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും.ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ നിന്ന് അനുവദിച്ച 3.19 കോടി രൂപ ചെലവിട്ടാണ് നിലവിലുള്ള താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയായി 9000 ചതുരശ്ര അടിയില്‍ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് പണിതത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള ഹൈടെക് നിലവാരത്തിലാണ്  സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.പ്രസവ മുറി, രണ്ട് ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നവജാത ശിശു തീവ്രപരിചരണ വിഭാഗം, വാര്‍ഡുകള്‍ എന്നിവ മാതൃ – ശിശു സംരക്ഷണ ബ്ലോക്കില്‍ ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ഉദ്ഘാടന – തറക്കില്ലിടല്‍ പരിപാടികളൂടെ വിജയത്തിനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആലോചന യോഗത്തില്‍ ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.അശോകന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.സോയ, കെ.സുരേഷ്, ടി.കെ.ഫസീല, സെക്രട്ടറി അന്‍സല്‍ ഐസക്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ.കുഞ്ഞിരാമന്‍, പി.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനവും പട്ടയ വിതരണവും നാലിന്

𝓐𝓷𝓾 𝓴 𝓳

ഉണർവിന്‌ ആറളം ഫാമിൽ തുടക്കമായി

𝓐𝓷𝓾 𝓴 𝓳

ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാംമൈലിലില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox