കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,ജില്ല കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിന്റെ ഭാഗമായി നടത്തുന്ന മാസക്കുറിയില്‍ കേളകം യൂണിറ്റില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടി നടത്തിയ പ്രോത്സഹന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്‌കൂട്ടി കേളകം സ്വദേശി കെ.ആര്‍ നന്ദുവിനും രണ്ടാം സമ്മാനം മിക്‌സി അബ്ദുള്‍ റഹ്മാനും മുന്ന്, നാല് സമ്മാനമായ അയേണ്‍ ബോക്‌സ് മേരി ആമക്കാട്ട്,സന്തോഷ് കെയറോസ് എന്നിവര്‍ സ്വന്തമാക്കി.കേളകം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, ജോസഫ് പാറയ്ക്കല്‍, സ്റ്റാനി സ്ലാവോസ് ,ബിനു കെ.ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
previous post