24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • തിരുവനന്തപുരം ആയുർവേദ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)
Kerala

തിരുവനന്തപുരം ആയുർവേദ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16)

തിരുവനന്തപുരം സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 16) രാവിലെ 10.30 ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവഹിക്കും. മെഡിക്കൽ കോളേജിൽ അക്കാദമിക് ആന്റ് ഡിവിഷൻ ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നടക്കുക. ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ആയുർവേദ കോളേജിന്റെ സ്ത്രീരോഗ ബാലചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ ആശുപത്രിയിൽ ഫാർമസി കെട്ടിടം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ വാർഡ്, പഞ്ചകർമ്മ ആശുപത്രിയിലെ നവീകരിച്ച കുളം എന്നിവയുടെ ഉദ്ഘാടനവും നടക്കും. ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽഎ അധ്യക്ഷത വഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, കൺസിലർമാരായ ഗായത്രി ബാബു, വി. വി രാജേഷ്, പൊതുമരാമത്ത് ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്,  പ്രിൻസിപ്പൽ ഡോ.ഹരികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഡോ. സുനിത ജി.ആർ, വിവിധ സംഘടനാ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related posts

സംസ്ഥാനത്ത്‌ ഇന്ന് 256 പേര്‍ക്ക് കോവിഡ്; 378 പേര്‍ക്ക്‌ രോഗമുക്തി

ചെ​ല്ലാ​ന​ത്തി​ന്‍റെ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് 344 കോ​ടി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി

𝓐𝓷𝓾 𝓴 𝓳

അതിതീവ്രമഴ: 20 അണക്കെട്ട്‌ തുറന്നു

WordPress Image Lightbox