ചുങ്കക്കുന്ന് : കെ.സി.വൈ.എം ചുങ്കക്കുന്ന് യൂണിറ്റിന് എൻറെ 2021ലെ പ്രവർത്തനവർഷ ഉദ്ഘാടനം റവ: ഫാ: നോബിൾ പാറയ്ക്കൽ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന വികാരി റവ: ഫാ: ജോയി തുരുത്തേൽ, യൂണിറ്റ് പ്രസിഡണ്ട് ബ്ലെസ്സൺ കാട്ടി കുന്നേൽ വൈസ് പ്രസിഡണ്ട് അനന്യ മേലേ പെരുമ്പള്ളി അസിസ്റ്റൻറ് വികാരിമാരായ ഫാദർ ജിബിൻ മുട്ടപ്പള്ളി ഫാദർ ജെറിൻ പൊയ്ക എന്നിവർ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യുവജന സംഗമത്തിൽ ഇടവകയിലെ യുവജനങ്ങൾക്കായി ക്ലാസും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ ആദർശ് തെക്കേകുളം, അഞ്ജന കല്ലൂപറമ്പിൽ, സഞ്ജു കുറ്റി മാക്കൽ, ആനിമേറ്റർ സീ. മെഴ്സിൻ എസ് .എച്ച് എന്നിവർ നേതൃത്വം നൽകി.