കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ , മൾട്ടി ആക്സിൽ ബസുകൾക്ക് താത്കാലികമായി ടിക്കറ്റിൽ 30 ശതമാനം ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻവേണ്ടി ഇന്നുമുതൽ നിരക്ക് ഇളവ് നിലവിൽ വരും. ഇതോടൊപ്പം എസി ജൻറം ലോ ഫ്ളോർ ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തിൽ നേരത്തെ താത്കാലികമായി വർധിപ്പിച്ച നിരക്കിലാണ് ഇളവു നൽകുന്നത്.