23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • മുഴക്കുന്ന് പഞ്ചായത്തും ഇനി ഫിലമന്റ് രഹിതം……….
Iritty

മുഴക്കുന്ന് പഞ്ചായത്തും ഇനി ഫിലമന്റ് രഹിതം……….

ഇരിട്ടി: മുഴക്കുന്നിനെ ഫിലമന്റ് രഹിത പഞ്ചായത്തായി വെള്ളിയാഴ്ച മന്ത്രി എം.എം. മണി പ്രഖ്യാപിക്കും. വൈകുന്നേരം 6 ന് കാക്കയങ്ങാട് നടക്കുന്ന ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. കെഎസ് ഇബി ഡയറക്ടർ ബോർഡ് അംഗം ഡോ. വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ പങ്കെടുക്കും. പഞ്ചായത്തിലെ 1956 ഉപഭോക്തക്കൾക്കായി 20353 എൽഇഡി ബൾബുകൾ വീടുകളിൽ എത്തിച്ചു നൽകും. 2500 കുടുംബങ്ങളിലായി 30500 എൽഇഡി ബൾബുകളാണ് നൽകേണ്ടത്. ബാക്കി വീടുകളിലും പ്രഖ്യാപനത്തിന് മുൻപ് എത്തിച്ചു നൽകുമെന്നും 21 അങ്കണവാടികൾക്കും നേരത്തെ സൗജന്യമായി എൽഇഡി ബൾബുകൾ നൽകിയിരുന്നെന്നും സംഘാടക സമിതി ഭാരവാഹികളായ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, കെഎസ് ഇബി ശിവപുരം സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എം.എ. പ്രവീൺ, കാക്കയങ്ങാട് സെക്ഷൻ അസി. എൻജിനീയർ കെ.കെ. പ്രമോദ്‌ കുമാർ എന്നിവർ അറിയിച്ചു.

Related posts

എൻ.എസ്.എസ് സപ്തദിന സഹവാസ കാംപിന് തുടക്കമായി

𝓐𝓷𝓾 𝓴 𝓳

മലയോര ഹൈവേയുടെ ഉദ്ഘാടനം 10-ന് ചെറുപുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും………

𝓐𝓷𝓾 𝓴 𝓳

പ​യ​ഞ്ചേ​രി മു​ക്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

WordPress Image Lightbox