23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • കാത്തിരുന്ന്‌ മുഷിയേണ്ട ; റേഷൻ കാർഡ്‌ സ്വയം പ്രിന്റെടുക്കാം ; ഉദ്‌ഘാടനം 12ന്‌………..
Kerala

കാത്തിരുന്ന്‌ മുഷിയേണ്ട ; റേഷൻ കാർഡ്‌ സ്വയം പ്രിന്റെടുക്കാം ; ഉദ്‌ഘാടനം 12ന്‌………..

റേഷൻ കാർഡിന്‌ അപേക്ഷിച്ച്‌ കാത്തിരുന്ന്‌ മുഷിയേണ്ട. സ്വയം പ്രിന്റെടുക്കാവുന്ന ഇലക്ട്രോണിക് റേഷൻ കാർഡുകൾ (ഇ -റേഷൻ കാർഡ്) റെഡി. ഇതിന്റെ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി പി തിലോത്തമൻ 12ന്‌ തിരുവനന്തപുരത്ത്‌ നിർവഹിക്കും. ഘട്ടംഘട്ടമായി മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കും.

അക്ഷയകേന്ദ്രങ്ങൾ വഴിയോ പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം. അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ പിഡിഎഫ് രൂപത്തിലുള്ള കാർഡ്‌ അപേക്ഷകരുടെ ലോഗിനിൽ ലഭിക്കും. പിഡിഎഫ് ഡോക്യുമെന്റ് തുറക്കാനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കും. ഇ റേഷൻകാർഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഇ- ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാം. ബുക്ക്‌ രൂപത്തിലുള്ള റേഷൻകാർഡ് താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി തുടർന്നും ലഭിക്കും.

 

Related posts

ആദിവാസി അതിക്രമം : ശിക്ഷ ഉറപ്പാക്കും : മന്ത്രി കെ രാധാകൃഷ്ണൻ

ഓണക്കിറ്റ് എല്ലാവർക്കുമില്ല, ആർക്കൊക്കെയെന്ന് തീരുമാനമായില്ല; ധനമന്ത്രി

മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox