23.2 C
Iritty, IN
December 9, 2023
  • Home
  • Kerala
  • ചൊവ്വാഴ്ച വാക്‌സിൻ സ്വീകരിച്ചത് 14,308 ആരോഗ്യ പ്രവർത്തകർ
Kerala

ചൊവ്വാഴ്ച വാക്‌സിൻ സ്വീകരിച്ചത് 14,308 ആരോഗ്യ പ്രവർത്തകർ

സംസ്ഥാനത്ത് ചൊവ്വാഴ്ച 14,308 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 241 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (51) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 43, ഇടുക്കി 9, കണ്ണൂർ 11, കൊല്ലം 10, കോട്ടയം 21, കോഴിക്കോട് 13, മലപ്പുറം 30, പാലക്കാട് 13, പത്തനംതിട്ട 6, തിരുവനന്തപുരം 51, തൃശൂർ 16, വയനാട് 6 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3013) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 391, എറണാകുളം 3013, ഇടുക്കി 529, കണ്ണൂർ 662, കൊല്ലം 810, കോട്ടയം 1412, കോഴിക്കോട് 523, മലപ്പുറം 856, പാലക്കാട് 842, പത്തനംതിട്ട 604, തിരുവനന്തപുരം 2932, തൃശൂർ 1153, വയനാട് 581 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,26,545 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.

Related posts

കൃഷിവകുപ്പിന്റെ 13 ഫാമുകൾ 
കാർബൺ തുലിതമാക്കും : പി പ്രസാദ്

Aswathi Kottiyoor

കേന്ദ്ര- സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor
WordPress Image Lightbox