28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • കോവിഡ് പ്രതിരോധം: വാർഡ് തല കമ്മിറ്റികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
Kerala

കോവിഡ് പ്രതിരോധം: വാർഡ് തല കമ്മിറ്റികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല /വാർഡ് തല കമ്മറ്റികളുടെ തുടർ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. കമ്മറ്റികൾ പുന:സംഘടിപ്പിച്ചിട്ടില്ലാത്ത ഗ്രാമ പഞ്ചായത്തത്തുകൾ അടിയന്തിരമായി വാർഡ് തല കമ്മറ്റികൾ രൂപീകരിക്കണം. തദ്ദേശ സ്ഥാപനപരിധിയിൽ കോവിഡ് പ്രോട്ടോക്കോൾ  പാലിക്കുന്നതിൽ ജനങ്ങളുടെ ഭാഗത്ത് വിമുഖതോയോ അലംഭാവമോ ഉണ്ടായാൽ നടപടികൾ സ്വീകരിക്കണം.  പോലീസ് സഹായം ആവശ്യമായി വന്നാൽ രേഖാമൂലം സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കണം.
സ്‌കൂളുകൾ, സിനിമ തീയറ്ററുകൾ, മാളുകൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതുചടങ്ങുകൾ, മറ്റ് ഒത്തുചേരൽ, പൊതു സ്വകാര്യ വാഹനയാത്രകൾ എന്നിവയിൽ അനുവദനീയമായ എണ്ണം ആളുകൾ മാത്രമെ പങ്കെടുക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. പ്രോട്ടോക്കോൾ ലംഘിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ  സെക്ടറൽ മജിസ്ട്രേറ്റിനെയും പോലീസിനെയും അറിയിക്കുന്നതിലുള്ള നടപടികളും കമ്മിറ്റികൾ സ്വീകരിക്കണം.
പ്രത്യേക പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയാൽ സമീപ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാൻ കണ്ടെയ്ൻമെന്റ്, മൈക്രോകണ്ടയ്ൻമെന്റ് നടപടിക്രമങ്ങൾ പോലീസിന്റെ സാഹായത്തോടെ നടപ്പാക്കണം. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ രോഗം വ്യാപനം  വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരെ ആർ റ്റി പിസിആർ  ടെസ്റ്റിന് വിധേയരാക്കുന്നതിന് നടപടിയെടുക്കണം. ലേബർ ക്യാമ്പുകളിൽ രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ പ്രദേശം ക്ലസ്റ്ററുകളായി തിരിച്ച് കർശന നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തണം. രോഗം പകരാൻ സാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മുൻഗണന  നൽകണം.  കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിന് സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ആശാവർക്കർമാരുടെയും പോലീസിന്റെയും സഹായത്തോടെ ബോധവത്കരണം നടത്തണം.
ഗ്രമപഞ്ചായത്തുകൾ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പി.എച്ച്.സി/ സി.എച്ച്.സി  കളിൽ നിന്ന് ശേഖരിച്ച് ജാഗ്രത പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത സെക്രട്ടറിമാർ ഉറപ്പ് വരുത്തണം. രോഗ വ്യാപനം കൂടുന്ന പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ജിയോമാപ്പിംഗ് നടത്തി രോഗ പ്രതിരോധത്തിന് കമ്മറ്റികൾ പ്രത്യേക ക്രമീകരണം ഒരുക്കണം. ജനസാന്ദ്രത കൂടുതലുള്ള മേഖലകളിൽ രോഗം സ്ഥിരീകരിക്കുന്നവരെ സി.എഫ്.എൽ.ടി.സി കളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതിന് നടപടി സ്വീകരിക്കണം.  പ്രദേശവാസികളെ ഉൾപ്പെടുത്തി വാർഡുതല കമ്മറ്റികൾ സാമൂഹ്യ മാധ്യമ കൂട്ടായ്മക്ക് രൂപം നൽകി മുൻകരുതൽ നിർദ്ദേശങ്ങളും അറിയിപ്പുകളും നൽകണം.

Related posts

പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റില്ലെങ്കില്‍ 10 വര്‍ഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ പിഴ

Aswathi Kottiyoor

ഇന്നും നാളെയും കേരള തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിൽ 14 വരെയും മത്സ്യബന്ധനം പാടില്ല

Aswathi Kottiyoor

സർക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹികപുരോഗതിയുമാണ് യഥാർത്ഥ കേരള സ്റ്റോറി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox