പേരാവൂർ: പേരാവൂരിന്റെ വികസനത്തിന് തടസം നിൽക്കുന്ന പാർക്കിംഗ് സൗകര്യമില്ലായ്മക്ക് അധികൃതർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പേരാവൂർ യൂത്ത് ചേംബർ വാർഷിക യോഗം ആവശ്യപ്പെട്ടു. ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. ഒ.ജെ.ബെന്നി അധ്യക്ഷത വഹിച്ചു. പി.പി.വിനോദ്, എ.എം.ബെന്നി, കെ.കെ.രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രദീപൻ പുത്തലത്ത് (പ്രസിഡന്റ്), സൈമൺ മേച്ചേരി (സെക്രട്ടറി ), ജെയിംസ് തേക്കനാൽ (ട്രഷറർ).