28.6 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു……….
Peravoor

മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു……….

പേരാവൂർ: മുരിങ്ങോടി-മുഴക്കുന്ന് റോഡ് നവീകരണം പുരോഗമിക്കുന്നു. അഞ്ച് കിലോമീറ്റർ റോഡാണ് മെക്കാഡം ടാറിംങ്ങ് നടത്തി പുനർനിർമ്മിക്കുന്നത്.സംസ്ഥാന സർക്കാർ അനുവദിച്ച 1.25 കോടി രൂപ ചിലവിലാണ് പ്രവൃത്തി നടത്തുന്നത്.

ആനക്കുഴി ഭാഗത്തെയും, മുഴക്കുന്ന് ഗ്രാമത്തിലെയും റോഡിലെ കുന്നിടിച്ച് താഴ്ത്തുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ആനക്കുഴി ഭാഗത്തെ വലിയ കയറ്റം ബസ്സ് ഉൾപ്പെടെയുള്ള വാഹന ഗതാഗതത്തിന് പ്രയാസം സൃഷ്ടിച്ചിരുന്നു. റോഡിന്റെ പുനർ നിർമ്മാണം പൂർത്തിയാകുന്നതോടെ പേരാവൂർ ഭാഗത്ത് നിന്ന് മുഴക്കുന്ന് ഭാഗത്തേക്ക് പോകുന്നവർക്ക് യാത്ര എളുപ്പമാകും.

Related posts

പേരാവൂർ താലൂക്കാസ്പത്രി ഒ.പി. ഞായറാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ

മാവടി പയ്യമ്പള്ളിൽ ചാക്കോയുടെ ഭാര്യ മേരി ( 75 ) നിര്യാതയായി

𝓐𝓷𝓾 𝓴 𝓳

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox