28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ലോട്ടറി വിൽപ്പനക്കാരൻ കുഴഞ്ഞു മരിച്ചു – ബന്ധുക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി
Iritty

ലോട്ടറി വിൽപ്പനക്കാരൻ കുഴഞ്ഞു മരിച്ചു – ബന്ധുക്കൾക്കായി പോലീസ് അന്വേഷണം തുടങ്ങി

ഇരിട്ടി: നഗരത്തിൽ കുറച്ചു കാലമായി ലോട്ടറി വിൽപന നടത്തി വരികയായിരുന്ന 40 കാരൻ ചികിത്സ തേടി ആശുപത്രിയിലേക്ക് പോകും വഴി കുഴഞ്ഞു വീണു മരിച്ചു. ബഷീർ എന്ന പേരു മാത്രം അറിയാവുന്ന ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. 2 വർഷമായി ഇരിട്ടിയിൽ ലോട്ടറി വിൽപന നടത്തുന്ന ബഷീർ മറ്റു വിവരങ്ങൾ ആരോടും വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ലോട്ടറി വിൽപനക്കിടെ ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ബഷീർ സുഹൃത്തിന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ച് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹകരണ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം ഉണ്ടെങ്കിലും കൂടുതൽ വിലാസം നൽകിയിട്ടില്ല. ഇരുകാലുകൾക്കും സ്വാധീന കുറവുള്ള ബഷീറിന് സംസാരിക്കാനും പ്രയാസം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മുൻപ് സുൽത്താൻ ബത്തേരിയിലും ലോട്ടറി വിൽപന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫോൺ 0490 2491221, എസ്‌ഐ – 9497980851.

Related posts

സർവീസ് സെന്ററിൽ നിന്നും മോഷണം പോയ കാർ തിരിപ്പൂരിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

𝓐𝓷𝓾 𝓴 𝓳

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

WordPress Image Lightbox