ഇരിട്ടി : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായ റവന്യൂ വകുപ്പിനും, പോലീസിനും മാധ്യമപ്രവർത്തകർക്കുമായി മാസ്ക് , ഷീൽഡ് എന്നിവ വിതരണം ചെയ്തു. റവന്യൂ അധികൃതർക്ക് നൽകുന്ന ഷീൽഡ് ഇരിട്ടി താഹസിൽദാർ കെ. കെ. ദിവാകരനും , മാധ്യമപ്രവർത്തകർക്കുള്ള മാസ്സ്ക്ക് ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് ഇ. സദാനന്ദനും, പോലീസ് ഉദ്യോഗസ്ഥക്കുള്ള മാസ്ക് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിലിനും കൈമാറി. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് അയ്യൂബ് പൊയിലൻ, ജോസഫ് വർഗീസ്, കെ. പി. നാസർ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
previous post